Site iconSite icon Janayugom Online

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്നിങ്സ് വിജയവുമായി ആർ എസ് സി, എസ് ജി ക്രിക്കറ്റ് സ്കൂൾ

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് കാലിക്കറ്റിനെ ഒരിന്നിങ്സിനും 79 റൺസിനും തോല്പിച്ച് ആർ എസ് സി, എസ് ജി ക്രിക്കറ്റ് സ്കൂൾ. ആദ്യ ഇന്നിങ്സിൽ 415 റൺസെടുത്ത ആർ എസ് സി, എസ് ജി ക്രിക്കറ്റ് സ്കൂൾ 259 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കിയിരുന്നു. എന്നാൽ സസെക്സിൻ്റെ രണ്ടാം ഇന്നിങ്സ് 180 റൺസിന് അവസാനിച്ചതോടെയാണ് ആർ എസ് സി, എസ് ജി ക്രിക്കറ്റ് സ്കൂൾ വിജയം നേടിയത്.

മൂന്നാം ദിവസം കളി തുടങ്ങുമ്പോൾ ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സസെക്സിന് 160 റൺസ് കൂടി വേണമായിരുന്നു. എന്നാൽ 35 റൺസെടുത്ത ദേവനാരായണനും 38 റൺസെടുത്ത ക്യാപ്റ്റൻ കാർത്തിക്ക് പ്രസാദിനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്ക്കാനായത്. 180 റൺസിന് സസെക്സ് ഓൾ ഔട്ടായി. ആർ എസ് സി, എസ് ജി ക്രിക്കറ്റ് സ്കൂളിന് വേണ്ടി ശിവദത്ത് സുധീഷ് അഞ്ച് വിക്കറ്റും യദു കൃഷ്ണ മൂന്ന് വിക്കറ്റും വീഴ്ത്തി. സസെക്സ് ആദ്യ ഇന്നിങ്സിൽ 156 റൺസായിരുന്നു നേടിയത്.

Exit mobile version