മുതിർന്ന ആർഎസ് പി നേതാവ് ടി ജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആർഎസ് പി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ആർഎസ് പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് അധ്യാപകനായിരുന്ന അദ്ദേഹം പിഎസ്‌സി അംഗമായിരുന്നു. ആര്യനാട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
English Summary:RSP leader TJ Chandrachudhan passed away
You may also like this video