പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ, ഒരാൾ കൂടി അറസ്റ്റില്‍. എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീർ പുളിയൻതെടിയാണ് അറസ്റ്റിലായത്. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനവും, ആയുധങ്ങൾ എത്തിച്ച് നല്കിയതും നസീറാണ്.
കൊലപാതകികൾ സഞ്ചരിച്ച കാറിൽ വ്യാജനമ്പർ പതിച്ചതും കൊലപാതകത്തിനു ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തതും ഇയാളാണ്. ഗൂഢാലോചനയിലും നസീറിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആയുധങ്ങൾ നൽകിയ വ്യക്തിയെ ഉൾപ്പെടെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. അറസ്റ്റിലാവാനുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
English summary;RSS activist Sanjit’s murder updates
You may also like this video;