Site icon Janayugom Online

കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്റുമാർ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്റുമാരുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിന് തെളിവാണെന്നും രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു. അന്ധമായ എൽഡിഎഫ് സക്കാർ വിരുദ്ധത ബിജെപി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാൾ ഭംഗിയായാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയെ നയിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നത്. 

ആർഎസ്എസ് ഏജന്റുമാരായി കോൺഗ്രസിലെ ചില നേതാക്കൻമാർ പ്രവർത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോൺഗ്രസ് പരിശോധിക്കണം. ഇതേ കുറിച്ച് കോൺഗ്രസിലും അഭിപ്രായം ഉയർന്നുവരുന്നുണ്ട്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം. താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യമാണ്. 

മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്നവുമില്ല. ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Eng­lish Summary;RSS agents among Con­gress lead­ers: Min­is­ter PA Muham­mad Riaz
You may also like this video

Exit mobile version