ആര്‍എസ്എസും എസ്ഡിപിഐയും കേരളത്തെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്മോനും അഭിപ്രായപ്പെട്ടു. സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവര്‍ഗ്ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വര്‍ഗ്ഗീയ സംഘടനകളായ ആര്‍എസ്എസും എസ്ഡിപിഐയും നടത്തുന്നത്.
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മത-വര്‍ഗ്ഗീയ തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിന്‍റെ ക്രമസമാധാന നില തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ആശയ സംവാദങ്ങളുടെ വേദിയാകുന്നതിനു പകരം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്‍റെയും ഇടപെടല്‍ അനിവാര്യമാണ്. മാനവികത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എഐവൈഎഫ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ENGLISH SUMMARY:RSS and SDPI seek to turn Kerala into a hotbed of riots: AIYF
You may also like this video