Site iconSite icon Janayugom Online

ആർഎസ്എസ് കൗരവര്‍: രാഹുൽ ഗാന്ധിയുടെ പേരിൽ വീണ്ടും മാനനഷ്ടക്കേസ്

RagaRaga

മുൻ എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ മറ്റൊരു കേസ് കൂടി. മാനനഷ്ടക്കേസാണ് ഇത്തവണ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ചുള്ളതാണ് പുതിയ കേസ്. 

ഉത്തരാഖണ്ഡിലെ ഹരിദ്വാർ കോടതിയിൽ ആർഎസ്എസ് പ്രവർത്തകൻ കമൽ ബദൗരിയയുടെ പരാതിയിൽ അഭിഭാഷകൻ അരുൺ ബദൗരിയയാണ് കേസ് രജിസ്റ്റർ ചെയ്തത്.

2023 ജനുവരി 9 ന് ഹരിയാനയിലെ അംബാലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടന്ന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ‘ആർ‌എസ്‌എസുകാർ “21-ാം നൂറ്റാണ്ടിലെ കൗരവർ” ആണെന്ന് രാഹുല്‍ പരാമര്‍ശിച്ചതായി പരാതിയില്‍ പറയുന്നു.

കേസ് ഏപ്രിൽ 12ന് കോടതി പരിഗണിക്കും. 

മോഡി പരാമര്‍ശത്തില്‍ ശിക്ഷ വിധിക്കുകയും തുടര്‍ന്ന് ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ആര്‍എസ്എസ് മറ്റൊരു കേസുമായി രംഗത്ത് വന്നിരിക്കുന്നത്. 

Eng­lish Sum­ma­ry: RSS are Kau­rava’s: Anoth­er defama­tion case against Rahul Gandhi

You may also like this video

Exit mobile version