Site iconSite icon Janayugom Online

ആര്‍എസ്എസ്-ജമാഅത്തെഇസ്ലാമി ചര്‍ച്ച;ദുരൂഹത വര്‍ധിക്കുന്നതായി കെ ടി ജലീല്‍

ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയാണെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന് എന്ത് മറുപടിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.ഹിറാ സെന്ററിലെ അടുക്കളക്കാര്യങ്ങളല്ല ചര്‍ച്ചയില്‍ വിഷയമായതെന്ന് അര്‍എസ്എസ് നേതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞഞു.

നാട്ടില്‍ഒരു പട്ടി ചത്താല്‍ അതിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യംനെടുനീളന്‍ ലേഖനമായി തൊട്ടടുത്ത ദിവസം എഴുതി പ്രസിദ്ധീകരിക്കാറുള്ള ഇസ്‌ലാമിക് ബുദ്ധിജീവികള്‍എന്തേ ആര്‍എസ്എസ് പ്രകടിപ്പിച്ച തെറ്റിദ്ധാരണയില്‍ നിന്ന് ഉല്‍ഭൂതമായ ചോദ്യങ്ങളെ കുറിച്ചും അവക്ക് നേതാക്കള്‍ നല്‍കിയ സുവ്യക്തമറുപടികളെ കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.

ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ ദുരൂഹത ഏറുന്നുണ്ട്. ചര്‍ച്ച നടന്നു എന്ന് ഇരുകൂട്ടരും സമ്മതിക്കുമ്പോള്‍ മാനസാന്തരം വന്നത് ആര്‍ക്കാണ്? ജമാഅത്തെ ഇസ്‌ലാമിക്കോ അതോ ആര്‍എസ്എസ്സിനോ? ജലീല്‍ ചോദിക്കുന്നു

Eng­lish Summary:
RSS-Jamaat-e-Isla­mi dis­cus­sion; mys­tery is increas­ing: KT Jalil

You may also like this video:

Exit mobile version