ആര്‍എസ്എസ് ഉദ്ഘോഷിക്കുന്ന ‘സാംസ്കാരിക ദേശീയത’യുടെ കേരള സ്റ്റോറിയാണോ കോട്ടയത്തെ അനന്തു അജിയുടെ ആത്മഹത്യയിലൂടെ കണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നന്നേ ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ചാണ് വിദ്യാസമ്പന്നനായ ആ ചെറുപ്പക്കാരന്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ആര്‍എസ്എസ് പുറത്തുകാണിക്കുന്ന പൊയ്‌മുഖവും അതിനകത്തെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം ആരെയും ഞെട്ടിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ഫാസിസത്തിന്റെ സ്വഭാവം ലോകത്തെല്ലായിടത്തും ക്രൂരവും ജീര്‍ണവും പീഡനാത്മകവുമാണെന്ന് വീണ്ടും തെളിയുകയാണ്. വിവേക ശാലികളായ പുത്തന്‍ തലമുറ ഈ സത്യങ്ങള്‍ മനസിലാക്കാതിരിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആര്‍എസ്എസ് പൊയ്‌മുഖം അഴിഞ്ഞുവീണു: ബിനോയ് വിശ്വം

