Site iconSite icon Janayugom Online

ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയില്‍ ഗുരുദേവന്റെ നാമം ഉച്ചരിക്കരുതെന്ന് ആക്രോശിച്ച് ആര്‍എസ്എസ്

ക്ഷേത്രത്തിലെ സന്ധ്യാപ്രാർഥനയിൽ സദ്ഗുരുവേഎന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്‌ത്രീകൾക്ക് ആർഎസ്എസ് ഭീഷണി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ഈഴവ സമുദായാംഗങ്ങളായ സ്‌ത്രീകൾ സദ്ഗുരുവേ ജയ എന്ന കീർത്തനം ചൊല്ലിയത്.

ശ്രീനാരായണ ഗുരുവിന്റെ കീർത്തനം ക്ഷേത്രത്തിൽ ചൊല്ലരുതെന്നും സ്‌ത്രീകളോട്‌ ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ രണ്ട് ആർഎസ്എസ് പ്രവർത്തകർ ആക്രോശിച്ചു. പ്രാർത്ഥന ഒരു സമുദായത്തെമാത്രം ഉദ്ദേശിച്ചല്ലെന്ന് സ്‌ത്രീകൾ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രാർത്ഥനാ പുസ്തകത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം വന്നതാണ് എതിർപ്പിന്‌ കാരണം.ആർഎസ്എസ് പ്രവർത്തകരുടെ നടപടി ചോദ്യംചെയ്ത എസ്എൻഡിപി പ്രദേശിക നേതാവിനെ ആര്‍എസ് എസുകാര്‍ ഭീഷിണിപ്പെുടത്തി.

സംഭവം വിവാദമാക്കേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. പൂജാസാധനങ്ങൾ വിൽക്കുന്ന കട ദേവസ്വംബോർഡിൽനിന്ന്‌ ലേലത്തിലെടുത്ത ശാഖാ മുൻ സെക്രട്ടറിയുടെ ഭാര്യക്കുനേരെയും ആർഎസ്എസ് പ്രവർത്തകർ ഭീഷണി ഉയർത്തിയതായി പരാതി ഉണ്ട് ക്ഷേത്ര ഭരണസമിതിയിലും ആചാരങ്ങളിലും പങ്കെടുക്കുന്ന ഈഴവ സമുദായാംഗങ്ങൾ കടുത്ത ജാതിവെറി നേരിടുന്നതായി എസ്എൻഡിപി ഉമയാറ്റുകര ശാഖാഭാരവാഹികള്‍ അഭിപ്രായപ്പെട്ടു . 

വിഷയം ചർച്ചചെയ്യാൻ അടിയന്തര ശാഖാ പൊതുയോഗം ഞായറാഴ്ച ചേർന്നു. ഗുരു എന്ന വാക്കിൽപോലും ജാതി കണ്ടെത്തുന്ന വിവേചനത്തിനെതിരെ നിയമപരമായി പ്രതിഷേധം ഉയർത്തുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു

Exit mobile version