Site icon Janayugom Online

രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകന് 1000 രൂപ പിഴ വിധിച്ച് കോടതി

RaGa

രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയയാള്‍ക്ക് 1000 രൂപ പിഴ ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്തെയ്ക്കാണ് മഹാരാഷ്ട്രയിലെ ഭീവണ്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചത്.

മഹാത്മാഗാന്ധിയുടെ വധത്തിന് ഉത്തരവാദി ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് 2014ല്‍ രാജേഷ് കുന്തെ പരാതി നല്‍കിയത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രോസിക്യൂഷന്റെ ആദ്യ സാക്ഷിയായി ഹാജരാകേണ്ടത് പരാതി നല്‍കിയ വ്യക്തിയാണ്. എന്നാല്‍ രാജേഷ് കുന്തെ അതിന് തയാറാകാതെ, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ ഒന്നാം സാക്ഷിയായി വിസ്തരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്ക് അടിസ്ഥാനമായ തെളിവ് സ്വയം നല്‍കാതെ വിവിധ കാരണങ്ങള്‍ പറഞ്ഞ് കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് തുടര്‍ന്നതോടെയാണ് കോടതി പരാതിക്കാരനെതിരെ 1000 രൂപ പിഴ ചുമത്തിയത്. മെയ് പത്തിന് തെളിവുകളുമായി ഹാജരാകണമെന്നും രാജേഷ് കുന്തെയോട് കോടതി നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: RSS work­er fined Rs 1,000 for defama­tion suit against Rahul Gandhi

You may like this video also

Exit mobile version