Site icon Janayugom Online

സര്‍ക്കാരിന്റെ ഭൂമി കയ്യേറ്റം അന്വേഷിച്ച വിവരാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

shot dead

ബിഹാറില്‍ സര്‍ക്കാരിന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള കേസ് അന്വേഷിച്ച വിവരാവകാശപ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ബിപിന്‍ അഗര്‍വാളാ(45)ണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. സര്‍ക്കാരിന്റെ പൊതുവിതരണത്തിലെ ക്രമക്കേടുകള്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ബിപിന്‍ വിവരാവകാശം തേടിയിരുന്നു.

ഇത്തരത്തില്‍ നിരവധി അപേക്ഷകളാണ് ബിപിന്‍ പല അവസരങ്ങളിലായി വിവരാവകാശ കമ്മിഷന് നല്‍കിയിരുന്നു.വെള്ളിയാഴ്ച രാത്രി 11. 30 ഓടെയാണ് ബൈക്കിലെത്തിയ അജ്ഞാതസംഘം ബിപിനുനേരെ നിറയൊഴിച്ചത്. അതേസമയം സംഭവത്തില്‍ ഒരു പ്രതിയെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു.ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നും ജീവന് ഭീഷണിയുണ്ടെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബിപിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

2020ലും ബിപിനുനേരെ ഭൂമാഫിയക്കാരുടെ ആക്രമണങ്ങളുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് വെളിപ്പെടുത്തി.അഴിമതി കേസുകള്‍ വെളിച്ചത്തുകൊണ്ടുവന്നതിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ വിവരാവകാശ പ്രവര്‍ത്തകന്‍കൂടിയാണ് ബിപിന്‍.

 

Eng­lish Summary:The RTI activist who inves­ti­gat­ed the gov­ern­ment land grab was killed and the police did not arrest the culprits

You may like this video also

Exit mobile version