Site iconSite icon Janayugom Online

അപവാദ പ്രചാരണം നടത്തുന്നു; എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പൊലീസില്‍ പരാതി നല്‍കി ബാല

മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ നടന്‍ ബാലയുടെ പരാതി. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടന്‍ പരാതി നല്‍കിയത്. ബാലയുടെ ഭാര്യ കോകിലയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുന്നു എന്നാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 

അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ബാലയുടെ മുന്‍ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്‌സ് എന്നിവര്‍ക്കെതിരെയാണ് കോകിലയുടെ പരാതി. ഈ മൂന്ന് പേര്‍ തനിക്കും ബാലയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നു എന്ന് കോകില പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ കുറച്ചുനാളുകളായി ബാലയും എലിബസത്തും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പരസ്പരം പോരടിക്കുന്നത്. ഇന്നലെ എലിസബത്തിനെതിരെ കോകില ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എലിസബത്ത് നേരത്തേ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചത് എന്നുമായിരുന്നു കോകില ആരോപണം. ഇതിന് പിന്നാലെ മറുപടിയുമായി എലിസബത്തും രംഗത്തെത്തി. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യ ഭര്‍ത്താവെന്നും വെറും മൂന്ന് ആഴ്ചകള്‍ മാത്രമായിരുന്നു തങ്ങള്‍ ഒന്നിച്ച് താമസിച്ചതെന്നുമായിരുന്നു എലിസബത്ത് വ്യക്തമാക്കി. വിവാഹമോചനത്തിന് തന്നെ സഹായിച്ചത് ബാലയായിരുന്നു. കൂടെയുണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോയില്‍ പറയുമെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. 

Exit mobile version