അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 82.33 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ആഭ്യന്തര ഓഹരികളിലെ നെഗറ്റീവ് പ്രവണതയും ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ് മൂല്യമിടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, അമേരിക്കന്‍ ഡോളറിനെതിരെ 82.19 ൽ ആരംഭിച്ച രൂപയുടെ മൂല്യം തുടര്‍ന്ന് 16 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 82.33 ലേക്കെത്തുകയായിരുന്നു.
English summary; Rupee Depreciates Again; At an all-time low
You may also like this video;