Site icon Janayugom Online

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: ഓഹരിവിപണിയിലും തളര്‍ച്ച

രൂപയുടെ മൂല്യം വീണ്ടും ഇടിവില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും പിന്നീട് 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ നാല് പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021–22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 3.61 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഓഹരിവിപണിയിലും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Eng­lish Sum­ma­ry: Rupee depre­ci­ates against dol­lar in ear­ly trade

You may like this video also

Exit mobile version