രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. അനിയന്ത്രിതമായ വിദേശഫണ്ടുകളുടെ ഒഴുക്കും ആഭ്യന്തര ഓഹരികളിലെ നഷ്ടവും മൂലം ഇന്നലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ ഇടിഞ്ഞ് 78.40 ആയി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറയുന്നതാണ് രൂപയുടെ നഷ്ടം നിയന്ത്രിച്ചത്.
ഇന്റര്‍ബാങ്ക് വിദേശ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളറിനെതിരെ 78.13നാണ് രൂപ വ്യാപാരം തുടങ്ങിയത്. 27 പൈസ കുറഞ്ഞ് 78.40 എന്ന റെക്കോഡ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ സെഷനില്‍ ഇത് ഡോളറിനെതിരം 78.13 ആയിരുന്നു.
english summary; Rupee falls again
You may also like this video;