Site iconSite icon Janayugom Online

രൂപയുടെ മൂല്യവും ഓഹരിവിപണിയും വീണ്ടും താഴേക്ക്

ഡോളറിന് എതിരായ വിനിമയത്തില്‍ വീണ്ടും കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നലെ വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 വരെ താഴ്ന്നതിനുശേഷം നില മെച്ചപ്പെടുത്തി 87.50 ലെത്തി. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസിന്റെ താരിഫ് യുദ്ധവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഓഹരി വിപണിയും വന്‍ നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്സ് 548.39 പോയിന്റും നിഫ്റ്റി 178.35 പോയിന്റും താഴ്ന്നു. ട്രംപിന്റെ പുതിയ താരിഫ് ഭീഷണികള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയതോടെ ബാങ്കിങ്, മെറ്റല്‍, ഓയില്‍ ഓഹരികളില്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു. നാല് ദിവസം കൊണ്ട് സെൻസെക്‌സ് 1,272 പോയിന്റും (1.63 ശതമാനം), നിഫ്റ്റി 357 പോയിന്റും (1.51 ശതമാനം) ഇടിവ് നേരിട്ടു. 

Exit mobile version