ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച തുടര്‍ന്ന് രൂപ. യുഎസ് ഡോളറിനെതിരെ ഇന്നലെ വിനിമയമൂല്യം 81 കടന്നു.
41 പൈസ ഇടിഞ്ഞ് 81.20 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിട്ടുള്ളത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുതലാണ് ഒരു ഇടവേളയ്ക്ക് ശേഷം രൂപയുടെ മൂല്യം താഴ്ന്നു തുടങ്ങിയത്. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.44 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ.
English Summary: Rupees crossed 81 against the dollar
You may like this video also