Site iconSite icon Janayugom Online

ഉക്രെയ്‍ന്റെ ചരിത്രത്തെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം: സെലന്‍സ്‍കി

ഉക്രെയ്‍നെയും ജനങ്ങളെയും അവരുടെ ചരിത്രത്തെയും ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് വ്‍‍ളാദിമിര്‍ സെലന്‍സ്‍കി. കീവിലുള്ളവരെല്ലാം വിദേശികളാണെന്ന റഷ്യന്‍ ചിന്താഗതിയുടെ ഉദാഹരണമാണ് കീവില്‍ നടന്ന മിസെെലാക്രമണമെന്നും വീഡിയോ അഭിസംബോധനയ്ക്കിടെ സെലന്‍സ്‍‍കി ആരോപിച്ചു. നമ്മുടെ തലസ്ഥാനത്തെക്കുറിച്ച്, നമ്മുടെ ചരിത്രത്തെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. പക്ഷേ, നമ്മുടെ ചരിത്രം മായ്ച്ചുകളയുകയാണ് അവരുടെ ലക്ഷ്യം.

നമ്മുടെ രാജ്യത്തെ ഇല്ലാതാക്കുക, ഞങ്ങളെയെല്ലാം ഇല്ലാതാക്കുക, സെലന്‍ലസ്‍കി പറഞ്ഞു. കഴിഞ്ഞ ദിവസം ബേബിൻ യാറിൽ റഷ്യ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ചായിരുന്നു സെലന്‍സ്‍കിയുടെ പ്രസ്താവന. ആക്രമണത്തിലൂടെ ഉക്രെയ്‍നെ പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് കഴിയില്ലെന്നും സെലന്‍സ്‍കി കൂട്ടിച്ചേര്‍ത്തു.

കേര്‍സന്‍ റഷ്യ പിടിച്ചെടുത്തിട്ടില്ലെന്ന് ഉക്രെയ്‍ന്‍

കീവ്: കേര്‍സന്‍ നഗരം പിടിച്ചെടുത്തെന്ന റഷ്യന്‍ സെെന്യത്തിന്റെ അവകാശവാദം തള്ളി ഉക്രെയ്‍ന്‍. നഗരം ഇപ്പോഴും ഉക്രെയ്‍ന്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് കേര്‍സന്‍ മേയര്‍ പറഞ്ഞു. കേര്‍സനിന്റെ പൂര്‍ണ നിയന്ത്രണം സെെന്യം പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. സെെന്യത്തിന്റെ വാദം ശരിയാണെങ്കില്‍, ഉക്രെയ്‍നില്‍ റഷ്യന്‍ സെെന്യം പിടിച്ചെടുത്ത ഏറ്റവും വലിയ നഗരമാണ് കേര്‍സന്‍.

നഗരത്തില്‍ അതിരൂക്ഷമായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കേര്‍സനിലെ റയില്‍വേ സ്റ്റേഷനും തുറമുഖവും മാത്രമാണ് റഷ്യന്‍ സെെന്യത്തിന് പിടിച്ചടക്കാനായതെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ നഗരത്തില്‍ റഷ്യന്‍ സെെന്യം പട്രോളിങ് നടത്തുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കേര്‍സനിന്റെ പൂര്‍ണ നിയന്ത്രണം സെെന്യം പിടിച്ചെടുത്തെന്നും കേര്‍സനിലെ പൊതുസേവനങ്ങളും ഗതാഗതവും സാധാരണപോലെ പ്രവർത്തിക്കുകയാണെന്നും റഷ്യൻ സൈന്യവും പ്രാദേശിക അധികാരികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.

eng­lish sum­ma­ry; Rus­sia aims to destroy Ukraine’s his­to­ry: Selensky

you may also like this video;

Exit mobile version