Site icon Janayugom Online

ഉക്രെയ്ന്റെ സെവറോഡോണെറ്റ്സ്കും കീഴടക്കി റഷ്യ

ഉക്രെയ്നിലെ കിഴക്കൻ നഗരമായ സെവറോഡോണെറ്റ്സ്ക് ശനിയാഴ്ച റഷ്യൻ സൈന്യം പൂർണമായും പിടിച്ചെടുത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ആക്രമണം റഷ്യ വീണ്ടും ശക്തമാക്കിയിരുന്നു. പിന്നാലെ റഷ്യൻ സേന സെവറോഡോണെറ്റ്സ്ക് പിടിച്ചെടുത്തതായി ഉക്രെയ്നും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഉക്രെയ്നിലെ ഏറ്റവും വലിയ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തിനു ശേഷമുള്ള റഷ്യയുടെ മറ്റൊരു മുന്നേറ്റമാണ് സെവറോഡോണെറ്റ്സ്കിന്റെ പതനം. ഇതോടെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കി.

സെവറോഡോണെറ്റ്സ്ക് ശേഷം റഷ്യ ഇപ്പോൾ ലിസിചാൻസ്ക് ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ആരംഭിച്ചതായി റഷ്യൻ അനുകൂല വിഘടനവാദികൾ പറഞ്ഞു.

അതേസമയം സെവറോഡോണെറ്റ്സ്ക് ഉൾപ്പെടെ ഉക്രെയ്ന് നഷ്ടപ്പെട്ട എല്ലാ നഗരങ്ങളും തിരിച്ചു പിടിക്കുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു. നഗരം ഇപ്പോൾ പൂർണമായും റഷ്യയുടെ കീഴിലാണെന്ന് സെവറോഡോണെറ്റ്സ്ക് മേയർ ഒലെക്സാണ്ടർ സ്ട്രൈക്ക് പറഞ്ഞു.

Eng­lish sum­ma­ry; Rus­sia also defeat­ed Ukraine’s Severodonetsk

You may also like this video;

Exit mobile version