Site icon Janayugom Online

ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കുന്നതിനായി മ​രി​യ​പോ​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച്ച് റഷ്യ

സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ തെ​ക്കു​കി​ഴ​ക്ക​ൻ ഉ​ക്രെ​യ്നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ മ​രി​യ​പോ​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച് റഷ്യ. പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് ഒ​ൻ​പ​ത് വ​രെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പാ​ലി​ക്കാ​തെ ആ​ക്ര​മ​ണം തു​ട​ർ​ന്ന​തോ​ടെ ഇ​ന്ന​ലെ മാ​റ്റി​വ​ച്ച ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യാ​ണ് ഇന്ന് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ മൂ​ന്ന് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് മു​ൻ​നി​ശ്ച​യി​ച്ച റൂ​ട്ടു​ക​ളി​ൽ ബ​സി​ലാ​ണ് ആ​ളു​ക​ളെ ഒഴിപ്പിക്കുന്നത്.

എ​ന്നാ​ൽ റെ​ഡ് ക്രോ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഹ​ന​വ്യൂ​ഹ​ത്തി​നൊ​പ്പം ബ​സു​ക​ൾ​ക്ക് പി​ന്നി​ലാ​യി യാ​ത്ര ചെ​യ്യാം. കാ​റു​ക​ളി​ൽ എ​ല്ലാ സീ​റ്റു​ക​ളി​ലും യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. റ​ഷ്യ ഉ​ക്രെ​യ്ൻ ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ​യ​നു​സ​രി​ച്ചാ​യി​രു​ന്നു താല്‍കാ​ലി​ക വെടിനിർത്തൽ.

നാ​ല​ര​ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള മ​രി​യ​പോ​ൾ ദി​വ​സ​ങ്ങളാ​യി റ​ഷ്യ​യു​ടെ ഉ​പ​രോ​ധം നേ​രി​ടു​ക​യാ​ണ്. നി​ര​ന്ത​ര​മു​ള്ള ഷെ​ല്ലാക്രമണങ്ങളില്‍​നി​ന്ന് ആ​ശു​പ​ത്രി​ക​ളെ​യും ന​ഴ്സ​റി​ക​ളെ​യും പോ​ലും ഒ​ഴി​വാ​ക്കു​ന്നി​ല്ല. നിലവില്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും വൈ​ദ്യു​തി​യു​മി​ല്ലാ​തെ ന​ഗ​ര​വാ​സി​ക​ൾ ദുരിതത്തിലാണ്.

eng­lish summary;Russia announces cease­fire in Mari­a­Paul to evac­u­ate people

you may also like this video;

Exit mobile version