Site iconSite icon Janayugom Online

പത്ത് കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് മദർ ഹീറോയിൻ പുരസ്കാരം പ്രഖ്യാപിച്ച് റഷ്യ

രാജ്യം ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ പുരസ്കാരം പുനരുജ്ജീവിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്ന സ്ത്രീകൾക്ക് ഈ പദവി നൽകും. യോഗ്യരായ അമ്മമാർക്ക് അവരുടെ 10-ാമത്തെ കുട്ടിക്ക് ഒരു വയസ് തികയുമ്പോൾ ഉടൻ തന്നെ ഒരു ദശലക്ഷം റൂബിൾസ് (ഏകദേശം 13 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികമായി നല്‍കാനാണ് പുടിന്റെ തീരുമാനം. 

രണ്ടാം ലോക മഹായുദ്ധം കാരണം ജനസംഖ്യയിലുണ്ടായ ഇടിവ് മറികടക്കുന്നതിന് ജോസഫ് സ്റ്റാലിനാണ് സോവിയറ്റ് യൂണിയനില്‍ ഈ ഓണററി മെഡല്‍ സംവിധാനം നടപ്പിലാക്കിയത്.ക്യാഷ് അവാര്‍ഡിന് പുറമെ മദര്‍ ഹീറോയിന്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന സ്ത്രീകള്‍ക്ക് റഷ്യന്‍ പതാകയില്‍ അലങ്കരിച്ച സ്വര്‍ണ മെഡലും സമ്മാനമായി നല്‍കുമെന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഹീറോ ഓഫ് ലേബര്‍, ഹീറോ ഓഫ് റഷ്യ എന്നീ അവാര്‍ഡുകള്‍ക്ക് സമാനമായായിരിക്കും മദര്‍ ഹീറോയിന്‍ ടൈറ്റില്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റഷ്യയില്‍ ജനനനിരക്കില്‍ വന്‍ കുറവാണ് രേഖപ്പെടുന്നത്. 2022ല്‍ ജനനനിരക്ക് നാല് ലക്ഷം കുറഞ്ഞ് 145.1 ദശലക്ഷമായി ചുരുങ്ങിയിരുന്നു. 2021 മുതല്‍ ജനനനിരക്കിലെ ഇടിവിന്റെ തോത് ഏകദേശം ഇരട്ടിയായി വര്‍ധിക്കുകയും കോവിഡിന് ശേഷം ഇടിവ് മൂന്നിരട്ടിയായി മാറുകയും ചെയ്തിരുന്നു.

Eng­lish Summary:Russia announces Moth­er Hero­ine Award for moth­ers who give birth to 10 children
You may also like this video

Exit mobile version