Site icon Janayugom Online

2024 യൂറോ കപ്പിലും റഷ്യക്ക് വിലക്ക്

2024 യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കളിക്കുന്നതിലും റഷ്യയെ വിലക്കി യു­വേഫ. ഉക്രെയ്ന്‍ അ­ധിനിവേശത്തെ തുടര്‍ന്നാണ്‌ റഷ്യയ്ക്ക് വീണ്ടും വിലക്ക് ലഭിച്ചത്. നേരത്തെ ത­ന്നെ റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന വനിതാ യൂറോയിലും റഷ്യക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കി. എന്നാല്‍ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ നിയമസഹായം തേടിയിട്ടുണ്ട്. 2021 നവംബര്‍ 14ന് സൗഹൃദ മത്സരത്തിലാണ് റ­ഷ്യ അവസാനമായി കളിച്ചത്. ഇതോടെ റഷ്യയുടെ ഫുട്‌ബോള്‍ ഭാവി തന്നെ പ്രതിസന്ധിയിലായി. 

Eng­lish Summary:Russia banned from Euro 2024
You may also like this video

Exit mobile version