Site iconSite icon Janayugom Online

രണ്ട് ഉക്രെയ‍്ന്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ

മോസ്കോ: കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തതായി റഷ്യ. പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ ചർച്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് സെെന്യത്തിന്റെ പ്രഖ്യാപനം. ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്ക് മേഖലയിലെ കൊളോഡിയാസി, നിപ്രോപെട്രോവ്‌സ്ക് മേഖലയിലെ വോറോൺ, എന്നീ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യ ഉക്രെയ്‌നിലേക്ക് ഒറ്റരാത്രികൊണ്ട് 85 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വിക്ഷേപിച്ചതായി ഉക്രെയ‍്ന്‍ ആരോപിച്ചു. സ്‌കാൻഡർ‑എം ബാലിസ്റ്റിക് മിസൈലും 85 ഷാഹെഡ്-ടൈപ്പ്” ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും നാല് പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതായും ഉക്രെയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

Exit mobile version