ഉക്രെയ്നിൽ കൂടുതൽ സ്ഥലങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത റഷ്യൻ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. യുദ്ധ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ഇന്ത്യൻ സമയം ഇന്ന് 12.30ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. യുദ്ധം രൂക്ഷമായ കീവ്, കാർക്കീവ്, മരിയുപോൾ, സുമി എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വെടിനിർത്തൽ എന്നുവരെയാണെന്ന് ഇതുവരെ വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കം സാധ്യമാകും. കഴിഞ്ഞ ദിവസം മരിയുപോളിൽ വെടിനിർത്തലിനിടെയും ആക്രമണം നടന്നിരുന്നു.
English Summary:Russia declares ceasefire in four cities in Ukraine
You may also like this video