ഉക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. ഹർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒന്നര വയസ്സുകാരിയടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നും കുട്ടികളടക്കം കൊല്ലപ്പെടുന്നുണ്ടെന്നും സെലെൻസ്കി ആരോപിച്ചു. തീരദേശ നഗരമായ ഒഡേസയിൽ അസർബൈജാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഊർജ്ജോൽപ്പാദന കേന്ദ്രത്തിലും റഷ്യൻ ആക്രമണമുണ്ടായി.
ഉക്രെയ്നില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ; ഒന്നര വയസ്സുകാരിയടക്കം 10 പേര്‍ കൊല്ലപ്പെട്ടു

