ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ഒരു ഗ്രാമം പൂര്‍ണമായും ഒഴിപ്പിക്കാനൊരുങ്ങി റഷ്യ. 1976ന് ശേഷമുള്ള റഷ്യയുടെ ആദ്യത്തെ ചാന്ദ്ര ലാൻഡർ, ലൂണ‑25, മോസ്കോയിൽ നിന്ന് ഏകദേശം 3,450 മൈൽ (5,550 കിലോമീറ്റർ) കിഴക്കുള്ള വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപിക്കുക.
വിക്ഷേപണ സ്ഥലത്തിന് തെക്കുകിഴക്കായി ഖബറോവ്സ്ക് മേഖലയിലെ ഷാക്റ്റിൻസ്കി സെറ്റിൽമെന്റിലെ താമസക്കാരെ ഈ മാസം 11ന് ഒഴിപ്പിക്കും. റോക്കറ്റ് ബൂസ്റ്ററുകള്‍ പതിച്ചേക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് നടപടി. സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിലാണ് ലൂണ‑25 വിക്ഷേപിക്കുകയെന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ ലാൻഡറായിരിക്കുമെന്നും റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു.
സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉൾപ്പെടെയുള്ള വിഭവങ്ങൾക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ലൂണ ഒരു വർഷത്തേക്ക് ചന്ദ്രോപരിതലത്തിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
english summary;Russia evacuates village as part of lunar mission
you may also like this video;