Site icon Janayugom Online

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി റഷ്യ

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ റഷ്യന്‍ ഏജന്റുമാര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളുടെ രഹസ്യങ്ങളും ലിസ് ട്രസിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ട്ടെങ്ങുമായുള്ള സ്വകാര്യ സംഭാഷണങ്ങളുമടക്കം ചോര്‍ത്തിയതായാണ് വിവരം. ലിസ് ട്രസ് വിദേശകാര്യ മന്ത്രിയായിരിക്കെയാണ് റഷ്യ ഫോണ്‍ ഹാക്ക് ചെയ്തത്.

ഉക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് ട്രസിന്റെ നീക്കങ്ങളടക്കം റഷ്യ നിരീക്ഷിച്ചിരുന്നു. അന്താരാഷ്ട്ര, വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു വര്‍ഷം വരെയുള്ള സന്ദേശങ്ങള്‍ ചോര്‍ത്തപ്പെട്ടതായാണ് വിവരം.

Eng­lish sum­ma­ry; Rus­sia hacked for­mer British Prime Min­is­ter’s phone and leaked information

You may also like this video;

Exit mobile version