Site iconSite icon Janayugom Online

ഉക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ

മോസ്കോയ്ക്ക് നേരെയുണ്ടാ­യ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഉക്രെയ്‍നിൽ വ്യോ­മാക്രമണം ശക്തമാക്കി റഷ്യ. പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കിയുടെ നാടായ കീവി റിയയിൽ റഷ്യ ശക്തമായ മിസൈലാക്രമണമാണ് നടത്തിയത്. കുട്ടികളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എഴുപതിലേറെ പേർക്ക് മിസൈലാക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. നേരത്തെയും കീവി റിയ നഗരത്തിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നു. 

മിസൈലാക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സെലന്‍സ്കി അറിയിച്ചു. ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കി സെലൻസ്കി രംഗത്തെത്തി. ആക്രമണം നിരവധിപേരെ ബാധിച്ചെങ്കിലും ഉക്രെയ്ൻ ജനതയെ പ്രത്യാക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ റഷ്യയുടെ നീക്കങ്ങൾക്കൊന്നുമാകില്ലെന്നും സെലൻസ്കി വ്യക്തമാക്കി. ഖേര്‍സണിലും റഷ്യ ഷെല്ലാക്രമണം ശക്തമാക്കി. മേഖലയി­ൽ നാലുപേർ കൊല്ലപ്പെട്ടതായാ­ണ് വിവരം. അതിർത്തി മേഖലകളിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച മോസ്കോയെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ നടപടികൾ ശക്തമാക്കിയത്. തലസ്ഥാന നഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ രണ്ടെണ്ണം തകരുകയും ചെയ്തു. പിന്നാലെ മോസ്കോ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ച് റഷ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഉക്രെയ‍്നുമായുള്ള സമാധാന ചർച്ചയെന്ന ആശയം ആര് മുന്നോട്ടുവച്ചാലും തള്ളിക്കളയുന്നില്ലെന്ന് കഴിഞ്ഞദിവസം പു­ടിൻ വ്യക്തമാക്കിയിരുന്നു. എ­ന്നാൽ ഇതിന് പിന്നാലെയായിരുന്നു മോസ്കോ ലക്ഷ്യമിട്ടുള്ള ഉക്രെയ്ന്റെ ഡ്രോൺ ആക്രമണം. ഉക്രെയ്ൻ കൂടുതൽ ശക്തി നേടിയെന്നും റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നുമാണ് സെ­ലന്‍സ്കി ഇതിന് പിന്നാലെ പ്രതികരിച്ചത്. 

Eng­lish Sum­ma­ry; Rus­sia has stepped up airstrikes in Ukraine

You may also like this video

Exit mobile version