Site icon Janayugom Online

ജോബൈഡന്‍, സക്കര്‍ബര്‍ഗ് തുടങ്ങി ആയിരത്തോളം പ്രമുഖര്‍ക്ക് രാജ്യത്ത് പ്രവേശന വിലക്ക് പ്രഖ്യാപിച്ച് റഷ്യ, പട്ടിക പുറത്ത്

Ukraine

ഉക്രെയ്ന്‍ അധിനിവേശങ്ങള്‍ക്കുപിന്നാലെ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതികാരവുമായി പുടിന്‍. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയ 963 പ്രമുഖ അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പട്ടികയിൽ പേരുള്ളവരിൽ യുഎസ് സർക്കാർ ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനും വിലക്കിയവരുടെ പട്ടികയില്‍ പെടുന്നു.

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സോഫി ട്രൂഡോ ഉൾപ്പെടെ 26 കനേഡിയൻമാരെക്കൂടി വിലക്കിയതായി ശനിയാഴ്ച അറിയിച്ചു.

ഉക്രെയ്ന്‍ അധിനിവേശശ്രമങ്ങള്‍ക്കുപിന്നാലെയാണ് റഷ്യയ്ക്കെതിരെ വിവിധ രാജ്യങ്ങള്‍ നിരോധനവുമായി രംഗത്തെത്തിയത്. സാമ്പത്തികം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനുപിന്നാലെ റഷ്യ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു.

അതിനിടെ കിഴക്കൻ ഉക്രെയ്‌നിലെ പുതുതായി അറ്റകുറ്റപ്പണികൾ നടത്തിയ സാംസ്‌കാരിക കേന്ദ്രം റഷ്യൻ മിസൈൽ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായും സംഭവത്തില്‍ ഒരു കുട്ടി ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായും കീവ് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Rus­sia impos­es ban on Jobiden and Zucker­berg in the country

You may like this video also

Exit mobile version