Site iconSite icon Janayugom Online

വ്യോമാക്രമണം കടുപ്പിച്ച് റഷ്യ; കീവില്‍ കര്‍ഫ്യു

തലസ്ഥാനനഗരമായ കീവില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഭരണകൂടം നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യു ലംഘിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. കീവ് മേയര്‍ വിറ്റലി ക്ലിറ്റ്ഷ്‌കോയാണ് കര്‍ഫ്യു പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. പ്രാദേശികസമയം വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് കര്‍ഫ്യു. അതേസമയം റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. കീവ് കീഴടക്കാന്‍ ശ്രമിക്കുകയാണ് മോസ്കോ. റഷ്യയ്ക്ക് മറ്റ് ലോകരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. കീവിലേക്കുള്ള എല്ലാ വഴികളും അടച്ചു. 

Eng­lish Summary:Russia inten­si­fies airstrikes; Cur­few in Kyiv
You may also like this video

Exit mobile version