Site icon Janayugom Online

കീവിൽ വ്യോമാക്രമണം രൂക്ഷമാക്കി റഷ്യ ; മരിയുപോളിൽ കൂട്ടഒഴിപ്പിക്കല്‍

ഉക്രെയ്‌ൻ തലസ്ഥാനം കീവിൽ വ്യോമാക്രമണം രൂക്ഷമാക്കി റഷ്യ. ഇതുവരെ നഗരപരിധിക്ക്‌ പുറത്തു കേന്ദ്രീകരിച്ചിരുന്ന ആക്രമണമാണ്‌ തിങ്കൾ രാത്രി മുതൽ നഗരത്തിനുള്ളിലേക്ക്‌ വ്യാപിപ്പിച്ചത്‌.

കീവിലെ 15 നില പാർപ്പിട സമുച്ചയം അ​ഗ്നിക്കിരയായി. നാല്‌ ബഹുനില കെട്ടിടം ആക്രമണത്തിൽ തകർന്നതായി ഉക്രെയ്‌ൻ പ്രസിഡന്റ്‌ വ്‌ലാദിമിർ സെലൻസ്കി പറഞ്ഞു.

നിരവധിയാളുകൾ മരിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ സ്‌ഫോടനമുണ്ടായി. നഗരത്തിൽ ചൊവ്വ രാത്രി എട്ടുമുതൽ 35 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരുന്നു. കീവ്‌ അപകടകരമായ സമയത്തെ അഭിമുഖീകരിക്കുന്നെന്നും രണ്ടു ദിവസം എല്ലാവരും വീട്ടിൽത്തന്നെ കഴിയണമെന്നും മേയർ പറഞ്ഞു.

സ്‌ഫോടനത്തിൽ നഗരത്തിലെ മെട്രോ സ്‌റ്റേഷൻ തകർന്നു. ഇവിടം ബങ്കറായി ഉപയോഗിച്ചിരുന്നവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. കിഴക്കൻ നഗരം നിപ്രോയിലെ വിമാനത്താവളത്തിലും രണ്ടുതവണ മിസൈൽ ആക്രമണമുണ്ടായി.

റൺവേ പൂർണമായും തകർന്നു. കീവിൽ നിന്നടക്കം കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഒമ്പത്‌ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്‌. പോഡിൽസ്കി ജില്ലയിലെ പത്തുനില കെട്ടിടവും ആക്രമണത്തിൽ ഭാഗികമായി തകർന്നു.

eng­lish summary;Russia inten­si­fies airstrikes in Kiev; Mass evac­u­a­tion at Mariupol

you may also like this video;

Exit mobile version