Site iconSite icon Janayugom Online

ഉക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ

russiarussia

ഉക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ അഭയം തേടിയ സെവ്‌റോ ഡോണറ്റ്‌സ്‌കിലെ രാസവസ്തു നിര്‍മാണശാലയ്ക്കു നേരെയും റഷ്യ ആക്രമണം തുടര്‍ന്നു. അസോട് ഫാക്ടറിയിലെ ഭൂഗര്‍ഭ അറയില്‍ എണ്ണൂറോളം പേര്‍ അഭയം തേടിയിട്ടുണ്ടെന്ന് ലുഹാന്‍സ് ഗവര്‍ണര്‍ സെഹി ഹൈദായിയ പറഞ്ഞു.

എന്നാല്‍ ഫാക്ടറി തകര്‍ക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും അഭയം തേടിയ ഉക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുയാണ് വേണ്ടതെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സൈനികരെ സുരക്ഷിത ഇടനാഴിയിലൂടെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ഫാക്ടറിയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാക്ടറിയില്‍നിന്നു രക്ഷപ്പെട്ട് ചിലര്‍ പുറത്തെത്തിയിട്ടുണ്ടെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, ഉക്രെയ്‌നുവേണ്ടി പോരാട്ടം നടത്തിയിരുന്ന മുന്‍ ബ്രിട്ടീഷ് സൈനികന്‍ ജോര്‍ദാന്‍ ഗേറ്റ്ലി സെവ്‌റോ ഡോണറ്റ്‌സ്‌കില്‍ കൊല്ലപ്പെട്ടു. മാര്‍ച്ചില്‍ ബ്രിട്ടീഷ് സൈന്യത്തില്‍നിന്നു രാജിവച്ച ജോര്‍ദാന്‍ റഷ്യക്കെതിരേ പോരാടാന്‍ ഉക്രെയ്‌നില്‍ എത്തിയതായിരുന്നു. കിഴക്കന്‍ ഉക്രെയ്‌നിലെ സെവ്‌റോ ഡോണറ്റ്‌സ്‌കില്‍ ശക്തമായ പോരാട്ടമാണു നടക്കുന്നത്.

Eng­lish sum­ma­ry; Rus­sia inten­si­fies attack on Ukraine

You may also like this video;

Exit mobile version