Site iconSite icon Janayugom Online

കീവില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി റഷ്യ; 75 മിസൈലുകള്‍ വര്‍ഷിച്ചു, അഞ്ചുപേര്‍ കൊല്ല പ്പെട്ടു

russiarussia

ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ തുടര്‍ച്ചയായ ആക്രമണം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. റഷ്യ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പുലർച്ചെ റഷ്യ ഉക്രെയ്നിൽ 75 മിസൈലുകൾ വിക്ഷേപിച്ചതായി കീവ് പറയുന്നു. പ്രാദേശിക സമയം രാവിലെ 8:15 ഓടെയാണ് കീവില്‍ വിവിധയിടങ്ങളിലായി സ്ഫോടനങ്ങളുണ്ടായത്. ഇന്ന് രാവിലെയോടെ അഞ്ച് സ്ഫോടനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂൺ 26 നാണ് റഷ്യയുടെ അവസാന ആക്രമണം കീവിൽ നടന്നത്.
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദി ഉക്രെയ്‌നാണെന്ന് മോസ്‌കോ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് പേർ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നത്.
കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് അപായ സൂചന നൽകിയിരുന്നതായി ജനങ്ങൾ പറഞ്ഞു. ക്രി​​​മി​​​യ​​​ൻ പാ​​​ല​​​ത്തി​​​ലെ സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെയാണ് റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം സാ​​​പ്പോ​​​റി​​​ഷ്യ ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 17 പേ​​​ർ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Rus­sia launched a series of attacks on Kiev; 75 mis­siles were fired, kil ling five

You may like this video also

Exit mobile version