നാവിക പ്രതിരോധ ശേഷിയില്‍ വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട ആണവോര്‍ജത്തില്‍ പ്രവര്‍ക്കുന്ന അഞ്ചാം തലമുറ ബാലസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി വികസിപ്പുന്നുവെന്ന് റഷ്യ. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ പ്രശസ്തമായ റൂബിന്‍ സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോയുടെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ റഷ്യന്‍ നാവിക ബോര്‍ഡ് ചെയര്‍മാന്‍ നിക്കോളായ് പത്രുഷേവ് ആണ് ഇക്കാര്യം അറിയിച്ചത്.2025 മെയ് മാസത്തിൽ ആരംഭിച്ച രഹസ്യപദ്ധതിയുടെ ഭാഗമായാണ് പുതിയ അന്തർവാഹിനിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. സാങ്കേതിക മികവിലും സവിശേഷതകളിവും പുതിയ അന്തർവാഹി നിലവിലുള്ളവയെക്കാൾ ഏറെ മുന്നിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അർക്തൂർ എന്നാകും പുതിയ അന്തർവാഹിനിയുടെ പേര്.യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടെയാണ് ആയുധ വികസന പദ്ധതികൾക്ക് റഷ്യ വേഗം കൂട്ടുന്നത്. മുമ്പ് ആണവോർജത്തിൽ പ്രവർത്തിക്കുന്ന ടോർപ്പിഡോയും ക്രൂസ് മിസൈലും നിർമിച്ച് റഷ്യ ലോകത്തെ ഞെട്ടിച്ചിരുന്നു. ലോകത്ത് എവിടെയും ചെന്ന് ആക്രമണം നടത്താൻ റഷ്യയെ പ്രാപ്തമാക്കുന്ന ആയുധങ്ങളാണ് ഇവ. ഇതിനിടെയാണ് രഹസ്യമായി മറ്റൊരു പദ്ധതിയും നടക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്.സോവിയറ്റ് കാലഘട്ടത്തിലെ ടൈഫൂൺ, അകുല എന്നീ അന്തർവാഹിനികളും നിലവിലെ ബോറെയ് ക്ലാസ് അന്തർവാഹിനികളും രൂപകൽപ്പന ചെയ്ത റൂബിൻ സെൻട്രൽ ഡിസൈൻ ബ്യൂറോ തന്നെയാണ് പുതിയ സ്റ്റെൽത്ത് അന്തർവാഹിനിയുടെ വികസനത്തിന് പിന്നിലും പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ സോണാർ സംവിധാനങ്ങളിൽ പെടാതിരിക്കാൻ വളരെ കുറഞ്ഞ ശബ്ദം മാത്രം പുറത്തുവിടുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങളാകും ഉപയോഗിക്കുക. അതിനാൽ അന്തർവാഹിനിയിൽ സൈനികരുടെ എണ്ണം പരമ്പരാഗത അന്തർവാഹിനികളേക്കാൾ കുറച്ചുമതി. മിസൈലുകൾ വിക്ഷേപിക്കുന്നതിനായി ഹൈബ്രിഡ് വെർട്ടിക്കൽ ലോഞ്ച് സംവിധാനങ്ങൾ ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നു. റഷ്യ വികസിപ്പിക്കുന്ന നെറ്റ്‌വർക്ക് അധിഷ്ഠിത യുദ്ധതന്ത്ര സംവിധാനങ്ങളുമായി ഈ അന്തർവാഹിനികളെ ബന്ധിപ്പിക്കും. ഇലക്ട്രോണിക് യുദ്ധമുറകൾക്കും നിരീക്ഷണത്തിനുമായുള്ള പേലോഡുകളും ഇതിലുണ്ടാകും. മാത്രമല്ല, സ്വയം നിയന്ത്രിത അണ്ടർവാട്ടർ വെഹിക്കിളുകളും ഇതിന്റെ ഭാഗമാകും. കൂടുതൽ സമയം സമുദ്രാന്തർഭാഗത്ത് കഴിയേണ്ടതിനാൽ സമുദ്രാന്തർഭാഗത്തെ മർദ്ദത്തെ അതിജീവിക്കാനാകുന്ന തരത്തിലുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. സമുദ്രാന്തർഭാഗത്തുകൂടി വേഗത്തിൽ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന അത്യാധുനിക ഹൈഡ്രോഡൈനാമിക്‌സ്, പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത തരത്തിലുള്ള ലോ പ്രൊഫൈൽ ഡിസൈൻ എന്നിവയാകും അർക്തുർ ക്ലാസ് അന്തർവാഹിനികൾക്കുണ്ടാകുക.

