യുഎന്‍ കമ്മിറ്റികളിലേക്ക് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട് റഷ്യ. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാരിതര സംഘടനകൾക്കായുള്ള കമ്മിറ്റി, യുഎൻ വനിതാ എക്‌സിക്യൂട്ടീവ് ബോർഡ്, യുണിസെഫ് എക്‌സിക്യൂട്ടീവ് ബോർഡ്, തദ്ദേശീയ പ്രശ്‌നങ്ങൾക്കായുള്ള സ്ഥിരം സമിതി എന്നീ ഒഴിവുകളിലേക്കാണ് റഷ്യ മത്സരിച്ചിരുന്നത്.
സർക്കാരിതര സംഘടന കമ്മിറ്റിയലെ 54 ബാലറ്റുകളിൽ 15 വോട്ടുകളും യുഎൻ വനിതാ എക്‌സിക്യൂട്ടീവ് ബോർഡിൽ 54ൽ 16 വോട്ടുകളും യുണിസെഫ് എക്‌സിക്യൂട്ടീവ് ബോർഡിൽ 54ൽ 17 വോട്ടുകളും തദ്ദേശീയ പ്രശ്‌നങ്ങൾക്കായുള്ള സ്ഥിരം സമിതിയിൽ 18 വോട്ടുകളും മാത്രമാണ് റഷ്യക്ക് നേടാനായത്. അതേസമയം യുഎൻ ഇക്കണോമിക് ആന്റ് സോഷ്യൽ കൗൺസിലിന്റെ നാല് സമിതികളിലേക്കും ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.
English Summary:Russia loses UN elections
You may also like this video