ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിലേക്ക് റഷ്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് ക്ഷണമില്ല. അടുത്ത തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ബെലാറുസ്, മ്യാന്‍മര്‍ എന്നിവയാണ് മറ്റു രണ്ട് രാജ്യങ്ങള്‍.
ഉക്രെയ്ന്‍ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രതിനിധികളെ ബ്രിട്ടന്‍ ചടങ്ങിലേക്ക് ക്ഷണിക്കാത്തത്. റഷ്യയുടെ സഖ്യരാജ്യമായതിനാല്‍ ബെലാറുസിനും ക്ഷണമില്ല. പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുള്ള ഉപരോധം തുടരുന്നതിനാല്‍ മ്യാന്‍മറിനും ക്ഷണമില്ല.
English Summary: Russia not invited to Queen Elizabeth’s funeral
You may like this video also