ഉക്രെയ്‍ന്‍ ആക്രമണത്തിലൂടെ 1945 ന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം ആരംഭിക്കാൻ റഷ്യ പദ്ധതിയിടുന്നുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
റഷ്യയുടെ ആക്രമണം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അനുനയത്തിനായി നാറ്റോയെ തള്ളിപറയാനാവില്ല.
പാശ്ചാത്യ സഖ്യത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ സൃഷ്ടിക്കുന്ന പ്രകോപനങ്ങൾ വിജയിക്കുമെന്ന് വ്‌ളാദിമിര്‍ പുടിൻ കരുതുന്നത് തെറ്റാണെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
പുടിനെ പ്രത്യക്ഷമായി പരമാര്‍ശിച്ചു കൊണ്ട് റഷ്യന്‍ പ്രസിഡന്റ് യുക്തിരഹിതമായി ചിന്തിക്കുന്നുണ്ടാകാമെന്നും മുന്നിലുള്ള ദുരന്തം കാണാൻ കഴിയില്ലെന്നും ജോൺസൺ പറഞ്ഞു. നയതന്ത്ര സംഭാഷണത്തിന് റഷ്യ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
english summary; Russia plans another war: Boris
you may also like this video;