Site iconSite icon Janayugom Online

കായികലോകത്ത് റഷ്യക്ക് എട്ടിന്റെ പണി; പാരാലിമ്പിക്സില്‍ വിലക്ക്

റഷ്യ, ബെലാറുസ് രാജ്യങ്ങള്‍ക്ക് പാരാലിമ്പിക്സില്‍ പങ്കെടുക്കുന്നതിന് വിലക്ക്. റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് പാരാലിമ്പിക് കമ്മിറ്റി പുതിയ തീരുമാനം കൈക്കൊണ്ടത്. വിന്റര്‍ പാരാലിമ്പിക്സില്‍ ഇരു രാജ്യങ്ങളുടേയും അത്‌ലറ്റുകള്‍ക്ക് അംഗീകൃത നിഷ്പക്ഷ കായികതാരം എന്ന ലേബലില്‍ പങ്കെടുക്കാമെന്ന് രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഈ തീരുമാനം മാറ്റുകയായിരുന്നു വിന്റര്‍ പാരാലിമ്പിക്സ് സംഘാടകര്‍. ഇതോടെ റഷ്യയിലും ബെലാറുസിലും നിന്നുള്ള 83 അത്‌ലറ്റുകള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. റഷ്യയും ബെലാറുസും മത്സരങ്ങളില്‍ പങ്കെടുക്കുകയാണെങ്കില്‍ പാരാലിമ്പിക്‌സില്‍ നിന്ന് പിന്മാറുമെന്ന് പലരാജ്യങ്ങളും പറഞ്ഞിരുന്നു. ഇതോടെയാണ് പാരാലിമ്പിക് കമ്മിറ്റിക്ക് ഇത്തരമൊരു തീരുമാനം കൈകൊള്ളേണ്ടി വന്നത്. 

Eng­lish Summary:Russia ranks eighth in sports; Pro­hi­bi­tion at the Paralympics
You may also like this video

Exit mobile version