ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. എന്നാൽ ആക്രമണം നിർത്തിയാൽ ചർച്ചയാകാമെന്ന് യുക്രെയ്ൻ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. നാലാം ദിവസവും റഷ്യൻ ആക്രമണം തുടരുന്ന ഉക്രെയ്നിൽ സ്ഥിതി കൂടുതൽ വഷളാകുന്നു. തെക്കന്‍ യുക്രെയ്നിലെ ഖേഴ്സന്‍ നഗരം റഷ്യന്‍ സേന പിടിച്ചെടുത്തു.
ശക്തമായ ചെറുത്തുനില്‍പ് യുക്രെയ്ന്‍ സൈന്യം തുടരുകയാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെയെന്ന് ഉക്രെയ്ന്‍ പ്രതിരോധമന്ത്രി ചോദിച്ചു. കീവ് പിടിക്കാൻ ആക്രമണം റഷ്യ ശക്തമാക്കിയപ്പോൾ യുക്രെയ്ൻ തീർത്തത് ശക്തമായ പ്രതിരോധമാണ്. കൂടുതൽ യുക്രെയ്ൻ മേഖലകളിലേക്ക് റഷ്യൻ സൈന്യം കടന്നു കയറുകയാണ്.
കീവിന്റെ നിയന്ത്രണം തങ്ങൾക്കു തന്നെയാണെന്ന് ഉക്രെയ്ൻ അറിയിച്ചു. കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. വ്യോമാക്രമണവും റഷ്യ ശക്തമാക്കി. റഷ്യൻ സൈന്യം കരമാർഗം ഖാര്‍കീവിലേക്ക് കടന്നു. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary:Russia ready for talks with Ukraine
You may also like this video