Site iconSite icon Janayugom Online

റഷ്യന്‍ പ്രസിഡന്റ് ബ്ളാഡിമിര്‍ പുടിന്റെ വസതിക്ക് നേരെ ഉക്രെയ്ന്‍ തൊടുത്തു വിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തു വിട്ട് റഷ്യ

റഷ്യന്‍ പ്രസിഡന്റ് ബ്ളാഡിമിര്‍ പുടിന്റെ വസതിക്ക് നേരെ ഉക്രെയ്ന്‍ തൊടുത്തുവിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പുറത്തുവിട്ടു. വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യമാണ് റഷ്യ പുറത്തുവിട്ടത്.മഞ്ഞു പുതഞ്‍ സ്ഥലത്ത് തകര്‍ന്നു കിടക്കുന്ന ഡ്രോണാണ് ദൃശ്യങ്ങളിലുള്ളത്. പുടിന്റെ വസതിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം സംബന്ധിച്ച വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ചതാണെന്നായുരുന്നു ഉക്രെയ്ന്‍ പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്കി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

എന്നാല്‍ ഇത് കൃത്യമായ ആസുത്രണത്തോടെയുള്ള ആക്രമണമാണെന്ന് റഷ്യന്‍ മന്ത്രാലയം പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ ദിവസമാണ് പുടിന്റെ നൊവ്ഗൊറോദിലെ വസതിക്ക് നേരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചത്. ഏകദേശം 91 ഡ്രോണുകളാണ് ഉക്രൈയ്ന്‍ അയച്ചതെന്നും എല്ലാം തകര്‍ത്തെന്നും റഷ്യ പറഞ്ഞിരുന്നു 

Exit mobile version