Site iconSite icon Janayugom Online

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. സര്‍ക്കാര്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുവെന്നും പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ഉപയോഗത്തിന് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി റഷ്യന്‍ മീഡിയ റെഗുലേറ്റര്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സര്‍ക്കാര്‍ അനുകൂല ചാനലായ സ്വെസ്ദ, സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നവോസ്തി, ഓണ്‍ലെെന്‍ മാധ്യങ്ങളായ ലെന്റാ, ഗസേത എന്നീ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് അനധികൃതമായി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുവെന്നാണ് റഷ്യയുടെ ആരോപണം. 2020 മുതല്‍ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട 23 സംഭവങ്ങള്‍ നടന്നു. സെന്‍ഷര്‍ഷിപ്പിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫേസ്‍ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നതായും എന്നാല്‍ മറുപടി നല്‍കിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.

 

Eng­lish Sum­ma­ry: Rus­sia restrict­ed face book usage in the country

You may like this video also

Exit mobile version