യുഎസിന്റെ ജെെവ,രാസായുധ പദ്ധതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബെെഡന്‍ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നതെന്ന് റഷ്യ. വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിവരുന്ന ജെെവായുധ പദ്ധതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായാണ് റഷ്യ ജെെവായുധം പ്രയോഗിക്കുമെന്ന ബെെഡന്റെ ആരോപണങ്ങളെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ‍്‍കോവ് പറഞ്ഞു. യുഎസിന്റെ പദ്ധതികളില്‍ ആശങ്കപ്പെടുന്ന നിരവധി ലോകരാജ്യങ്ങളുണ്ടെന്നും പെസ്‍കോവ് കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ മകനായ ഹണ്ടർ ബൈഡൻ തന്റെ നിക്ഷേപ ഫണ്ടായ റോസ്‌മോണ്ട് സെനെക്ക വഴി ഉക്രെയ്‌നിലെ ജൈവായുധ ലാബുകൾക്ക് ധനസഹായം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ റഷ്യയും ചെെനയും വിശദീകരണം ആവശ്യപ്പെടുമെന്നും പെസ്‍കോവ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഫോസ്‍ഫറസ് ബോംബുകൾ ഉപയോഗിച്ചെന്ന് ഉക്രെയ്‍നിയൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്‌കിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി റഷ്യ ഒരിക്കലും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും പെസ്‍കോവ് പറഞ്ഞു.
ഉക്രെയ്‍നില്‍ റഷ്യ ജെെവ,രാസയുധങ്ങള്‍ പ്രയോഗിക്കുമെന്ന് ബെെഡന്‍ നിരന്തരം ആരോപണമുന്നയിക്കുന്നുണ്ട്. റഷ്യയുടെ ജെെവായുധ പദ്ധതികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ബെെഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിന് ജെെവായുധ പദ്ധതികളില്ലെന്നാണ് ബെെഡന്‍ ഈ അവസരങ്ങളിലെല്ലാം അവകാശപ്പെട്ടിരുന്നത്. അതേസമയം, റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിരോധം കടുപ്പിക്കുമെന്ന സൂചന നല്‍കി, ജോ ബൈഡൻ പോളണ്ട്- ഉക്രെയ്ന്‍ അതിർത്തി പ്രദേശമായ റസെസോവ് സന്ദര്‍ശിച്ചു.
English Summary:Russia says Biden is trying to divert attention from US chemical weapons programs
You may also like this video