Site icon Janayugom Online

കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി ലഘൂകരിയ്ക്കുമെന്ന് റഷ്യ

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധിനിവേശത്തിനെതിരെ ഉക്രെയ്ന്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ പദ്ധതികളെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും സൈന്യത്തെ സാവധാനത്തിൽ പിൻവലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നൽകുന്നത്. ഉടൻ തന്നെ പുടിനും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചു.

eng­lish summary;Russia says it will grad­u­al­ly ease its mil­i­tary pres­ence in Kiev

you may also like this video;

Exit mobile version