ഉക്രെയ്നിലെ സൈനികനടപടിയെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ പശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയം തകര്‍ന്നുവീഴുമെന്ന് മുന്നറിയിപ്പ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഉപരോധങ്ങള്‍ അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള സ്പേസ്‌ക്രാഫ്റ്റ് സേവനങ്ങള്‍ തടസപ്പെടുമെന്ന് റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ വ്യക്തമാക്കി. ബഹിരാകാശത്തെ കൂട്ടിയിടി ഒഴിവാക്കാന്‍ വര്‍ഷന്തോറും 11 തവണയെങ്കിലും ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം കൃത്യമാക്കേണ്ടിവരാറുണ്ട്. ഉപരോധം ഇതേരീതിയില്‍ തുടര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടും.
500 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയിലേക്കോ കടലിലേക്കോ പതിക്കുകയും ചെയ്യുമെന്ന് റോഗോസിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ബഹിരാകാശനിലയം പതിച്ചേക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും റോസ്കോസ്മോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അപകടസാധ്യതാമേഖലകളില്‍ റഷ്യ ഉള്‍പ്പെടുന്നില്ലെന്നും റോഗോസിന്‍ പറഞ്ഞു. അമേരിക്കയും റഷ്യയും ബഹിരാകാശ മേഖലയില്‍ സഹകരണം തുടരണമെന്നും റോഗോസിന്‍ ആവശ്യപ്പെട്ടു.
English Summary:Russia says space station could collapse if sanctions are not lifted
You may also like this video