Site iconSite icon Janayugom Online

694 ഉക്രെയ്‍ന്‍ സെെനികര്‍ കീഴടങ്ങിയതായി റഷ്യ; 28,300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്‍ന്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിയുപോള്‍ അസോവ്സ്റ്റല്‍ പ്ലാന്റിലെ 694 ഉക്രെയ്‍ന്‍ സെെനികര്‍ കീഴടങ്ങിയതായി അവകാശപ്പെട്ട് റഷ്യ. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ ആകെ 959 സെെനികര്‍ കീഴടങ്ങിയതായും പ്രസ്‍താവനയില്‍ അറിയിച്ചു.

കീഴടങ്ങിയവരിൽ 80 പേർക്ക് പരിക്കേറ്റതായും പറയുന്നു. ഇവരില്‍ ഗുരുതരമായ പരിക്കേറ്റ 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 270 സെെനികരെ കൊലപ്പെടുത്തിയതായും 54 സൈനിക ഉപകരണങ്ങൾ ഒറ്റരാത്രികൊണ്ട് പ്രവർത്തനരഹിതമാക്കിയതായും രണ്ട് വിമാനങ്ങളും 15 ഡ്രോണുകളും വെടിവച്ചതായും റഷ്യ അവകാശപ്പെട്ടു.

അതേസമയം, സെെനിക നടപടി ആരംഭിച്ചതിനു ശേഷം 28,300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രെയ്‍നും പ്രസ്‍താവന പുറത്തിറക്കി. റഷ്യയുടെ 1,251 ടാങ്കുകൾ, 3,043 കവചിത വാഹനങ്ങൾ, 586 പീരങ്കി സംവിധാനങ്ങൾ, 199 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ, 91 വ്യോമ പ്രതിരോധ സംവിധാനങ്ങൾ, 202 യുദ്ധവിമാനങ്ങൾ, 13 യുദ്ധക്കപ്പലുകൾ, ബോട്ടുകൾ എന്നിവയും നഷ്ടപ്പെട്ടതായും ഉക്രെയ്‍ന്‍ അവകാശപ്പെട്ടു.

Eng­lish summary;Russia sur­ren­ders to 694 Ukrain­ian troops; Ukraine says 28,300 Russ­ian sol­diers have been killed

You may also like this video;

Exit mobile version