Site iconSite icon Janayugom Online

യുക്രെയ്നിനെ വളഞ്ഞ് റഷ്യ : പ്രത്യാക്രമണത്തിനൊരുങ്ങി അമേരിക്ക

റഷ്യ യുക്രെയ്നിനെ ആക്രമക്കിക്കാന്‍ സജ്ജമാണെന്ന് യുഎസ് നിരീക്ഷണം. യുക്രെയ്നെ ആക്രമിക്കുകയാണെങ്കില്‍ അനന്തരഫലം ഭീകരമായിരിക്കുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി അഭിപ്രായപ്പെട്ടു . ശീതയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്കു സൈനികസന്നാഹവും യുഎസ് ശക്തിപ്പെടുത്തുന്നുണ്ട്. സൈനിക സഖ്യമായ നാറ്റോയ്ക്കു കരുത്തേകാൻ ചെറിയൊരു സംഘം സൈനികരെ ഉടൻ അയയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ലോകത്തെ മാറ്റിമറിക്കും.

എന്നാൽ  യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന മട്ടിൽ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി വിമർശിച്ചു. കഴിഞ്ഞ വർഷം കണ്ടതിലേറെ സ്ഥിതി വഷളായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ആശങ്ക സൃഷ്ടിക്കാനായി റഷ്യയുടെ മനഃശാസ്ത്രപരമായ നീക്കമാണെന്നും യുദ്ധാശങ്ക പരത്തുന്നതിലൂടെ വലിയ വിലകൊടുക്കേണ്ടി വരുന്നത് യുക്രെയ്നിനാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവും 1.3 ലക്ഷം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിരുന്നെന്ന് പ്രതിരോധ മന്ത്രിയും അഭിപ്രായപ്പെട്ടു.
എന്നാല്‍ നാറ്റോയിൽ യുക്രെയ്നെ ഉൾപ്പെടുത്തരുതെന്ന ആവശ്യം യുഎസ് അംഗീകരിക്കാത്തതു പഠിച്ചിട്ടാകും അടുത്ത നീക്കമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.

Eng­lish Sum­ma­ry : U.S. obser­va­tion that Rus­sia is ready to attack Ukraine

you may also like this video : 

Exit mobile version