Site iconSite icon Janayugom Online

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ

ആണവശേഷിയുള്ള സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) റഷ്യ വിജയകരമായി പരീക്ഷണം നടത്തി റഷ്യ. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളില്‍ പെട്ട മിസൈലാണ് സര്‍മറ്റ്. ബുധനാഴ്ച റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പ്ലെസെറ്റ്സ്‌കില്‍ നിന്നാണ് മിസൈല്‍ വിക്ഷേ പിച്ചത്. കിഴക്കന്‍ കംചത്ക ഉപദ്വീപിലെ ലക്ഷ്യങ്ങളില്‍ മിസൈല്‍ പതിച്ചതായി ടെലിവിഷനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ട് വട്ടം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് നിങ്ങള്‍ക്ക് അഭിനന്ദനം. ഈ സവിശേഷകരമായ ആയുധം നമ്മുടെ സായുധ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും. പുറത്തുനിന്ന് റഷ്യയ്ക്കുള്ള ഭീഷണി കുറയ്ക്കും. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവരെ ഇനി രണ്ട് വട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കും.’- പുടിന്‍ പറഞ്ഞു.

അതേസമയം, ഉക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കീവ് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ സര്‍വസന്നാഹങ്ങളോടെയാണ് റഷ്യന്‍ സേനയുടെ മുന്നേറ്റം.

Eng­lish sum­ma­ry; Rus­sia tests inter­con­ti­nen­tal bal­lis­tic missile

You may also like this video;

Exit mobile version