Site icon Janayugom Online

ഉക്രെയ‍്ന്‍ യുദ്ധത്തില്‍ നിന്ന് വാഗ്നര്‍ സേനയെ ഒഴിവാക്കി

വാഗ്നര്‍ സേന ഇനി ഉക്രെയ്ന്‍ യുദ്ധമുഖത്തുണ്ടാകില്ലെന്ന് യെവ്ഗെനി പ്രിഗോഷിനെ അറിയിച്ച് റഷ്യ. പ്രതിരോധ മന്ത്രാലയത്തിന്റെ കരാറില്‍ ഒപ്പിടാൻ പ്രിഗോഷിൻ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. വാഗ്നര്‍ സേനയെ പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ കൊണ്ടുവരുന്ന കരാറിനാണ് പ്രിഗോഷിന്‍ വിസമ്മതിച്ചത്. കലാപ നീക്കത്തിന് കുറച്ചു ദിവസം മുമ്പാണ്, യുദ്ധത്തില്‍ പ­ങ്കെടുക്കുന്ന എല്ലാ വിഭാഗവും പ്ര­തിരോധ മന്ത്രാലയവുമായി കരാറില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടത്. പ്രിഗോഷിനൊഴികെ എല്ലാവരും തീരുമാനത്തിനൊപ്പം നിന്നതായി പ്രതിരോധകാര്യ സെ­ക്രട്ടറി കേണൽ ജനറൽ ആന്ദ്രെ കർട്ടപോളോവ് അറിയിച്ചു.

വാഗ്നർ സേനയ്ക്ക് നൽകിവരുന്ന സർക്കാർ സഹായം നിർത്തലാക്കാനും തീരുമാനമുണ്ട്. റഷ്യയിലെ സ്വകാര്യ സേനയാണെങ്കിലും വാഗ്നർ സംഘത്തിന്റെ പ്രവർത്തന ചെലവ് വഹിക്കുന്നത് റഷ്യൻ സർക്കാരാണ്. വാ​ഗ്നർ​ ​ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് പുടിൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഉക്രെയിനുമായുളള യുദ്ധം ആ­രംഭിച്ചതിന് ശേഷം, കഴിഞ്ഞ വർഷം മാത്രം വാ​ഗ്നർ ​ഗ്രൂപ്പിന് 8626.2 കോടി റുബിളാണ് റഷ്യൻ സർക്കാർ നൽകിയത്.

Eng­lish Sum­ma­ry: Rus­sia-Ukraine war
You may also like this video

Exit mobile version