Site icon Janayugom Online

റഷ്യ‑ഉക്രെയ്ൻ യുദ്ധം; രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയും

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം കുത്തനെ വെട്ടിക്കുറച്ച് ആഭ്യന്തര റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. നേരത്തെ പ്രവചിച്ചിരുന്ന എട്ട് ശതമാനത്തില്‍ നിന്നും 7.2 ശതമാനമായാണ് വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവ് പരിഗണിച്ചാണ് വളര്‍ച്ചാ നിരക്ക് പരിഷ്കരിച്ചത്.

റഷ്യ‑ഉക്രെയ്ന്‍ യുദ്ധം രാജ്യത്തെ ഇന്ധനവിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാക്കുമെന്നും ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നും ഐസിആര്‍എയിലെ സാമ്പത്തിക വിദഗ്ധ അദിതി നായര്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കും വെട്ടിക്കുറച്ചിട്ടുണ്ട്. 8.9ല്‍ നിന്നും 8.5 ശതമാനമായാണ് വളര്‍ച്ചാനിരക്ക് താഴ്‌ത്തിയത്.

eng­lish summary;Russia-Ukraine war; The eco­nom­ic growth of the coun­try will slow down

you may also like this video;

Exit mobile version