Site icon Janayugom Online

റഷ്യ ഉക്രെയ്ന്‍ യുദ്ധം സമ്പദ് വ്യവസ്ഥയെ തകര്‍ത്തു: ജി20

g20

റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന് ജി20 ഉച്ചകോടി. റഷ്യ ഉക്രെയ്ന്‍ സെെനിക നടപടിക്കെതിരെ പാസാക്കിയ പ്രമേയത്തിലാണ് പരാമര്‍ശം. അണുവായുധങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെയും ജി20യില്‍ വിമര്‍ശനമുയര്‍ന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ ശക്തമായ നടപടി ആവശ്യമാണെന്ന് ആതിഥേയ രാജ്യമായ ഇന്തോനേഷ്യ വ്യക്തമാക്കി.
യുദ്ധം യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് റഷ്യയോട് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കി ആവശ്യപ്പെട്ടു. 

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചിരുന്ന വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് സമാപനത്തിന് കാത്തുനില്‍ക്കാതെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഉച്ചകോടിയില്‍ സംസാരിക്കവെ സെലന്‍സ്കി റഷ്യയെ ഒഴിവാക്കി ജി19 രാജ്യങ്ങളെന്നാണ് അഭിസംബോധന ചെയ്തത്. ലാവ്റോവ് ഉച്ചകോടി ആരംഭിക്കുന്നതിന് മുന്‍പ് ബാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും അനാരോഗ്യം കാരണമാണ് അദ്ദേഹം മടങ്ങിപ്പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Rus­sia Ukraine war wrecked econ­o­my: G20

You may also like this video

Exit mobile version